സംസ്ഥാനത് ഇനി റേഷൻ കാർഡ് ഇല്ലാത്തവർക്ക് അപേക്ഷ നൽകിയാൽ 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡ് ലഭ്യമാകും. പൊതുഭരണ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. തെറ്ററായ വിവരം നൽകിയാണ് കാർഡ് സ്വന്തമാക്കിയത് എന്ന് കണ്ടുപിടിച്ചാൽ കാർഡ് റദ്ദാക്കുന്നതിനൊപ്പം ഇത്തരക്കാർക്കെതിരെ അച്ചടക്കനടപടിയും ഉണ്ടാകും.

റേഷൻകാർഡില്ലാത്ത കുടുംബങ്ങൾക്ക് covid 19 ഭാഗമായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങൾ ലഭ്യമാകാത്ത സാഹചര്യത്തിലാണ് നടപടി.

അപേക്ഷകൾക്കൊപ്പം നൽകുന്ന രേഖകൾ നിലവിലെ സാഹചര്യത്തിൽ പരിശോധിക്കാൻ ബുദ്ധിമുട്ടുണ്ടെഗിൽ താൽക്കാലിക റേഷൻ അനുവദിക്കണമെന്നും ഉത്തരവിൽ വ്യക്തമായിട്ടുണ്ട്. രേഖകൾ പരിശോധിച്ച് കൃത്യത ഉറപ്പു വരുത്തി പിന്നീട് സ്ഥിരം റേഷൻ കാർഡ് അനുവദിക്കും.