ഫേസ്ബുക്ക് യുസേഴ്‌സിന് ഒരു സന്തോഷ വാർത്ത. പുതിയ  വീഡിയോ കോളിംഗ് അപ്ഡേഷനുമായി ഫേസ്ബുക് എത്തിയിരിക്കുന്നു ഫേസ്ബുക്ക് മെസ്സഞ്ചറുകളിലാണ് ഒരു സമയം 50 ആളുകളെ വരെ വിളിക്കാൻ പറ്റുന്ന തരത്തിൽ  വീഡിയോ കോളിംഗ് സംവിധാനം ലഭ്യമാകുന്നത്. ഫേസ്ബുക് റൂം എന്ന പേരിലാണ് യുസേഴ്‌സിന് ലഭിക്കുന്നത്. കൂടാതെ 360 ഡിഗ്രിയിൽ ബാക്ക്ഗ്രൗണ്ടും മെസ്സഞ്ചര്‍ റൂമിൽ അവതരിപ്പിക്കുന്നതാണ്.

ഇത് വീഡിയോ കോൾ അനുഭവത്തെ മറ്റൊരു രീതിയിലേക്ക് കൊണ്ടുപോകുമെന്ന് അവകാശപ്പെടുന്നു. ഫേസ്ബുക് ഉടമസ്ഥതയിൽ ഉള്ള വാട്ട്സ്ആപ്പ് 8 ആളുകളുമായി വീഡിയോ കോളിൽ ഏർപ്പെടുന്ന സംവിധാനം കൊണ്ടുവന്നിരുന്നു. ഇതിനായി വാട്ട്സാപ്പിന്റെ പുതിയ ബീറ്റ വേർഷൻ ഡൌൺലോഡ് ചെയ്യണം. ഫേസ്ബുക് അക്കൗണ്ട് ഇല്ലാത്ത മെസ്സഞ്ചർ ഉപയോഗിക്കുന്നവരെയും റൂം ഇവിടെ ലിങ്കിലൂടെ ക്ഷണിക്കാം.