വാട്ട്സാപ്പ് ഗ്രൂപ്പ് കോളുകളുടെ പ്രധാന പോരായ്മ അതിൽ നാലു പേരിൽ കൂടുതൽ പങ്കെടുക്കാൻ സാധിക്കില്ല എന്നതായിരുന്നു. ഈ പ്രശ്‌നത്തിനാണ് ഇപ്പൊ പരിഹാരം കിട്ടിയത്. എല്ലാവരും വീട്ടിൽ ഇരുന്ന് ജോലി ചെയുന്ന സാഹചര്യം ആയത്കൊണ്ട് വാട്ട്സാപ്പിന്റെ ഈ അപ്ഡേറ്റ് എല്ലാവര്ക്കും ഗുണം ചെയ്യും.

വാട്ട്സ്ആപ്പ് വീഡിയോ കോളിൽ ഒരേസമയം 8 പേർക്ക് പങ്കെടുക്കാവുന്ന ഫീച്ചർ അവതരിപ്പിച്ചു. വോയിസ് കോളിലും വീഡിയോ കോളിലും ഈ സേവനം ലഭിക്കും. ഏറ്റവും പുതിയ വാട്ട്സ്ആപ്പ് അപ്ഡേഷൻ ഉപയോഗിക്കുന്ന ആൻഡ്രോയിഡ്, ഐഫോൺ ഉപഭോക്തതകൾക്കു ഈ ഫീച്ചർ ലഭിക്കും.

വാട്ട്സാപ്പിന്റെ ഈ പോരായ്മ സൂം, സ്കൈപ്പ്, ഗൂഗിൾ മീറ്റ്, തുടങ്ങിയ കമ്പനികൾക്ക് പ്രായോജനം ചെയ്തിരുന്നു. 300 ദശലക്ഷം ഉപഭോക്താക്കളെ ആണ് സൂം അടുത്തിടക്ക് നേടിയത്.