കോഴിക്കോട് : പെൺകുട്ടികളെ ഇൻസ്റ്റാഗ്രാമിലൂടെ ഭീഷണിപ്പെടുത്തി ചിത്രങ്ങളും വിഡിയോകളും ആവശ്യപെട്ട 19 കാരൻ അറസ്റ്റിൽ. കോഴിക്കോട് അൻപായിത്തോട് സ്വദേശി മജ്‌നാസ് വി. പി ആണ് അറസ്റ്റിലായത്.

ചിത്രങ്ങൾ ധാരാളം പോസ്റ്റ് ചെയ്യാൻ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റഫോമായ ഇൻസ്റാഗ്രാമിലെ പെൺകുട്ടികളുടെ അക്കൗണ്ടിൽ നിന്ന് ചിത്രങ്ങൾ സ്ക്രീൻഷോട് എടുക്കും അതിനുശേഷം തന്റെ പ്രൊഫൈലിൽ ആ ചിത്രം അശ്ലീലമായ രീതിയിൽ സ്റ്റോറി ഇടും ഇതിൽ പെൺകുട്ടികളെ ടാഗ് ചെയ്യും . തുടർന്ന് ആ സ്റ്റോറികൾ പെൺകുട്ടികളുടെ അക്കൗണ്ടിലേക്കു അയച്ച കൊടുക്കും. ഇത് കണ്ടു പരിഭ്രാന്തരാകുന്ന പെൺകുട്ടികളെ ഭീഷണിപ്പെടുത്തി വീഡിയോ കോളോ അശ്ലീല ചിത്രമോ ആവിശ്യപെടും. ഈ കുരുക്കിൽ വീഴുന്നവരെ വീണ്ടും ഭീഷണിപ്പെടുത്തും.

സമാന അനുഭവം നേരിട്ട ബാലുശ്ശേരി സ്വദേശിനി പരാതിയുമായി കോഴിക്കോട് സൈബർ ഡോമിനെ സമീപിച്ചതിലൂടെ ആണ് പിടി വീണത് . നടക്കാവ് സ്റ്റേഷനിൽ 40 ഓളം പരാതിയാണ് പ്രതിക്കെതിരെ ഉണ്ടായിരുന്നത്. വ്യാപകമായി സോഷ്യൽമീഡിയ ദുരുപയോഗം ചെയ്‌തുവെന്നാണ് പോലീസിന്റെ വിലയിരുത്തൽ.