നമ്മൾ പലപ്പോഴായി നമ്മുടെ ആധാർ വിവരങ്ങൾ ബാങ്കുകളിലോ മൊബൈൽ കണക്ഷനുകൾക്കോ അല്ലെങ്കിൽ മ്യൂച്ചൽ ഫണ്ടുകൾക്കോ നല്കിയിട്ടുണ്ടാകും. ഈ വിവരങ്ങൾ ഏതെങ്കിലും രീതിയിൽ ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്ന് എങ്ങനെ അറിയാം?

ഇതിനായി ആധാർ ഓതെന്തിക്കേഷൻ ഹിസ്റ്ററി പരിശോധിക്കാവുന്നതാണ്. അതെങ്ങനെയാണെന്നു നോക്കാം.

ആദ്യമായി UIDAI യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ കേറുക.

https://uidai.gov.in/  ആധാർ സർവീസ് വിഭാഗത്തിലാണ് മുൻ ഓതെന്തിക്കേഷൻ ഹിസ്റ്ററി പരിശോധിക്കാൻ സൗകര്യമുള്ളത്. ആധാർ ഓതെന്തിക്കേഷൻ ഹിസ്റ്ററി എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ പുതിയ പേജിലേക്ക് പോകും.

ആധാർ നമ്പർ ടൈപ്പ് ചെയ്യുക.

ആധാർ നമ്പറും വെബ്‌പേജിൽ നൽകിയിരിക്കുന്ന സെക്യൂരിറ്റി കോടിയും ടൈപ്പ് ചെയ്തു (SEND OTP) ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈലിലേക്ക് ഒരു OTP വരും അത് തെറ്റാതെ പറഞ്ഞിരിക്കുന്ന കോളത്തിൽ ടൈപ്പ് ചെയ്യണം.


ഹിസ്റ്ററി ഓപ്ഷൻ എടുക്കുക 

ഇനി ലഭിക്കുന്ന വെബ്‌പേജിൽ പലവിധത്തിലുള്ള ഓതെന്തിക്കേഷന്റെ ഒരു ലിസ്റ്റ് കാണാം. അതിൽ നിന്ന് നിങ്ങൾക്ക് വേണ്ടത് തിരഞ്ഞെടുക്കാം. എത്ര ദിവസത്തെ വേണമെങ്കിലും ഇങ്ങനെ കിട്ടും. ഈ സ്റ്റേജിലും പുതിയ OTP ലഭിക്കും.

ഓതെന്തിക്കേഷൻ നടത്തിയ തിയതി, സമയം, ഓതെന്തിക്കേഷൻ നടത്തിയ ഏജൻസി തുടങ്ങിയ വിവരങ്ങൾ ഇതിൽ കാണാം. സംശയകരമായി ഏതെങ്കിലും നടന്നതായി കണ്ടാൽ 1947 എന്ന നമ്പറിലോ help@uidai.gov.in എന്ന ഇമെയിൽ വഴിയോ uidai യെ അറിയിക്കാവുന്നതാണ്.

ഈ അറിവ് മറ്റുള്ളവർക്ക് ഷെയർ ചെയ്തു കൊടുക്കുക.