വോഡാഫോൺ-ഐഡിയ ഉപഭോക്താക്കൾക്കു ദിവസവും 2 ജിബി ഡാറ്റയും പരിധിയില്ലാത്ത വോയിസ് കോളുകളും നൽകുന്ന പുതിയ ഓഫറാണ് അവതരിപ്പിച്ചത്. ഏഴ് ദിവസത്തെ വാലിഡിറ്റയാണ് ഈ പ്ലാനിനുള്ളത്. ഒരു ദിവസം 2 ജിബി എന്ന നിരക്കിൽ 7 ദിവസത്തേക്ക് 14 ജിബിയാണ് ആകെ കിട്ടുന്നത്.
ഇതിനു പ്രതേകിച്ചു റീച്ചാർജോ ഒന്നുമില്ലാത്തതുകൊണ്ട് ഈ ഓഫറിയായി കമ്പനി പണം ഈടാക്കില്ല. നിലവിലുള്ള പ്ലാനുകൾക്കും പുറമെയാണ് ഈ സൗജന്യ ഓഫർ ലഭിക്കുന്നത്. കമ്പനി അവരുടെ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്കു സൗജന്യമായി വോയിസ് കോളും ഡാറ്റയും ക്രെഡിറ്റ് ചെയ്തു തുടങ്ങിയിട്ടുണ്ട്. ഈ ഓഫർ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്കു മാത്രമുള്ളതാണ്. നിങ്ങള്ക്ക് ഈ ഓഫർ ലഭ്യമാണോ എന്നറിയാൻ 121363 എന്ന നമ്പറിലേക്ക് വിളിക്കുക. നിങ്ങൾക്ക് ഈ സൗജന്യ ഓഫർ ലഭ്യമാണെങ്കിൽ ഉടനെ കൺഫർമേഷൻ മെസ്സേജ് ലഭിക്കുന്നതാണ്.
ആദ്യ കട്ടമെന്നനിലയിൽ ന്യൂഡൽഹി, ചെന്നൈ, ഉത്തർപ്രദേശ്, കൊൽക്കത്ത, പഞ്ചാബ് തുടങ്ങിയ സർക്കിളുകളിൽ മാത്രമേ ഈ ഓഫർ ലഭ്യമാവുകയുള്ളു. രണ്ടാംകട്ടത്തിൽ കേരളത്തിലേക്ക് ഈ ഓഫർ കൊണ്ടവരുമോ എന്ന കാര്യം വ്യക്തമല്ല.