ഏറ്റവും വലിയ ടെക്നോളജി കമ്പനിയായ മൈക്രോസോഫ്ട് ഇന്ത്യക്കായി കോവിഡ് 19 ട്രാക്കർ അവതരിപ്പിച്ചു. മലയാളം ഉൾപ്പെടെ 10 ഇന്ത്യൻ ഭാഷകളിൽ നിർണായക വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകും. അപ്പോളോ ഹോസ്പിറ്റലുകള്‍, വണ്‍ എം‌ജി, പ്രാക്റ്റോ, എം‌ഫൈന്‍ എന്നിവരുമായി ഓണ്‍‌ലൈന്‍ കണ്‍സള്‍ട്ടേഷനായി കൂടാതെ ടെലിമെഡിസിന്‍ സൗകര്യവും ലഭ്യമാക്കും. കോവിഡ് 19 ട്രാക്ക് ചെയ്യാൻ ഇത് ഉപഭോക്താക്കളെ സഹായിക്കുന്നു. 


ഉപഭോക്താക്കൾക്ക് അവരുടെ സ്വന്തം സംസ്ഥാനങ്ങളിലും പ്രാദേശിക സ്ഥലങ്ങളിലും രോഗം പിടിപെട്ടവർ, രോഗം ഭേദമായവർ, മരണങ്ങൾ തുടങ്ങിയവയുടെ വിവരങ്ങൾ ലഭിക്കും. 

ഈ വിവരങ്ങൾ സേവ് ചെയ്തു വെക്കാനുമാകും എന്നത് മറ്റൊരു സവിശേഷതയാണ്. ഹെല്പ് ലൈൻ നമ്പറുകളും, വിശ്വസിനീയമായ വാർത്തകളും ഉപദേശങ്ങളും ഇതിലൂടെ ലഭിക്കും.


കോവിഡ് 19 അണുബാധ ട്രാക്ക് ചെയ്യുന്നതിന് സന്ദർശിക്കുക https://www.bing.com/covid/local/india 

അപകട സാധ്യതയെ കുറിച്ച് സ്വയം വിലയിരുത്താൻ ഇത് സഹായിക്കും. ഇന്ത്യൻ ഗവൺമെന്റിന്റെ എംഒഎച്ച്എഫ്ഡബ്ല്യൂയിൽ നിന്നും ലോക ആരോഗ്യ സംഘടനയിൽ നിന്നുമുള്ള വിവരങ്ങൾ ഇതിൽ ലഭ്യമാണ്.