ഇന്റർനെറ്റ് നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരിക്കുവാണ്. പലതരം ആവശ്യങ്ങൾക്കു വേണ്ടി നമ്മൾ ഇന്റർനെറ്റ് ഉപയോഗിക്കും. സ്മാർട്ട്‌ഫോണുകളുടെ കൂടുതൽ ഉപയോഗത്തിലൂടെ ഇന്റർനെറ്റിന്റെ പ്രചാരവും വർദ്ധിച്ചു. ജിയോ എന്ന ടെലികോം കമ്പനിയുടെ വരവോടെ ഇന്ത്യയിൽ ഇന്റർനെറ്റിന്റെ ഉപയോഗത്തിൽ വന്ന വർധനവാണ് ഉണ്ടായത്

ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്ക് ഒഴിച്ചുകൂടാനാകാത്ത ഒരു പ്ലാറ്റ്ഫോമാണ് ഗൂഗിൾ. ഗൂഗിൾ ഒരു സെർച്ച് എങ്ങിനെ മാത്രമല്ല. ഗൂഗിൾ ഉപയോഗിച്ച് പണം സമ്പാദിക്കാൻ സാധിക്കുമെന്ന കാര്യം പലർക്കും അറിയില്ലായിരിക്കാം. ഗൂഗിളിന്റെ നിരവധി പ്ലാറ്റ്‌ഫോം വഴി നമ്മുക്ക് പണം സമ്പാദിക്കാൻ സാധിക്കും അതിനെപ്പറ്റി നമ്മുക്ക് നോക്കാം.

യൂട്യൂബ് (YOUTUBE)
യൂട്യൂബിൽ വീഡിയോ കാണാത്തവരായി നമ്മളിൽ ആരും തന്നെ ഉണ്ടാവില്ല. യൂട്യൂബ് ഒരു വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമാണ്. ഏതെങ്കിലും ഒരു പ്രത്യേക മേഖലകളിൽ അറിവോ കഴിവോ ഉളളവർക്ക് യൂട്യൂബിലൂടെ എളുപ്പത്തിൽ പണം സമ്പാദിക്കാൻ സാധിക്കും.


പണം ഉണ്ടാക്കാൻ നിങ്ങൾ ആദ്യം ചെയ്യണ്ടത് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ടാക്കുക എന്നതാണ്. നല്ല നിലവാരത്തിലും വ്യത്യസ്തതയുള്ള വീഡിയോ ആ ചാനലിൽ അപ്‌ലോഡ് ചെയ്യുന്നതിലൂടെ പണം സമ്പാദിക്കാം. ഇതിനായി ചാനൽ ഒരു ആഡ്സെൻസ് അക്കൗണ്ടുമായി കണക്ട് ചെയ്യണം. നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളിൽ വരുന്ന പരസ്യങ്ങൾക്കാണ് നിങ്ങൾക്ക് പണം ലഭിക്കുന്നത്.

നല്ല കണ്ടന്റും വീഡിയോ എസ്.ഇ.ഒ പോലുള്ള സാങ്കേതികഘടകങ്ങൾക്കും പുറമേ യൂട്യൂബ് ചാനലിലൂടെ വരുമാനം ഉണ്ടാക്കാൻ വേണ്ടത് സബ്സ്ക്രൈബർമാരുടെ എണ്ണമാണ്. യൂട്യൂബിന്റെ പുതിയ നിർദ്ദേശമായ 4000 വാച്ച് അവറും 1000 സബ്സ്ക്രൈബേഴ്സും ഉണ്ടെങ്കിൽ ആഡ്സെൻസിലൂടെ നിങ്ങൾക്ക് പണം ലഭിച്ച് തുടങ്ങും.

ഗൂഗിൾ ബ്ലോഗർ (GOOGLE BLOGGER)
ഗൂഗിളിന്റെ ബ്ലോഗ് സേവനമാണ് ബ്ലോഗർ. ഇതിനെ ബ്ലോഗ്സ്പോട്ട് എന്നും പറയും. എഴുതാൻ താല്പര്യമുള്ളവർക്ക് പണം സമ്പാദിക്കാനുള്ള പ്ലാറ്റ്ഫോമാണ് ഇത്. ഒരു ബ്ലോഗ് അക്കൗണ്ട് ഉണ്ടാക്കി അതിൽ എന്തെങ്കിലും കാര്യങ്ങൾ എഴുതി ഒരു മികച്ച റീഡർ ബേസ് ഉണ്ടാക്കി എടുക്കുകയും ചെയ്യണം. ഒരു ബ്ലോഗ് ഉണ്ടാക്കുന്നതിലൂടെ ഏതെങ്കിലും ഒരു ഡൊമൈൻ സേവനദാതാവിലൂടെ നിങ്ങൾക്ക് ഒരു വെബ്സൈറ്റ് സ്വന്തമാക്കാം.

വായനക്കാരെ ആകർഷിക്കുന്നതും ഉപകാരപ്രദവുമായ ലേഖനങ്ങൾ എഴുതി റീഡർ ബേസ് ഉണ്ടാക്കാം. ധാരാളം ആളുകൾ നിങ്ങളുടെ വെബ്‌സൈറ്റിയിലെ ലേഖനങ്ങൾ വായിക്കുന്നുണ്ടെന്നു ഉറപ്പായാൽ വെബ്സൈറ്റ് ഒരു ആഡ്സെൻസ് അക്കൗണ്ടുമായി കണക്ട് ചെയ്യാം. ഇതിലൂടെ നിങ്ങളുടെ പേജിൽ പരസ്യങ്ങൾ വരും. ഗൂഗിൾ തന്നെയാണ് നിങ്ങളുടെ ബ്ലോഗിലേക്ക് പരസ്യങ്ങൾ നൽകുന്നത്. പരസ്യങ്ങളിലൂടെ വരുമാനം ഉണ്ടാക്കാൻ സാധിക്കുന്ന വിധത്തിൽ തന്നെയാണ് ഗൂഗിൾ ബ്ലോഗറും കമ്പനി തയ്യാറാക്കിയിരിക്കുന്നത്. ടെക്നോളജി, രാഷ്ട്രീയം, ഫാഷൻ, സാമ്പത്തികം, ഓട്ടോമൊബൈൽ എന്നിവയെ കേന്ദ്രീകരിച്ച് ബ്ലോഗുകൾ എഴുതി പണം സമ്പാദിക്കുന്ന ധാരാളം ആളുകളുണ്ട്.

ഗൂഗിൾ ആഡ്സെൻസ് (GOOGLE ADSENSE)
വെബ്സൈറ്റിൽ പരസ്യങ്ങൾ കാണിക്കുന്ന ഒരു സംവിധാനമാണ് ഇത്. ഈ പ്രോഗ്രാമിലൂടെ വെബ്‌സൈറ്റിന്റെ ഉള്ളടക്കം തിരിച്ചറിഞ്ഞുള്ള പരസ്യങ്ങളാണ് നൽകുന്നത്.


ഒരു വെബ്‌സൈറ്റിൽ പരസ്യങ്ങൾ ലഭിക്കുന്നത് അത്ര എളുപ്പമല്ല. വെബ്‌സൈറ്റിലൂടെ പണം സമ്പാദിക്കാൻ പല കാര്യങ്ങൾ ശ്രെദ്ധിക്കണം. വെബ്‌സൈറ്റിലേക്കു ധാരാളം ആളുകൾ എത്തുകയും ട്രാഫിക് ഉണ്ടാവുകയും ചെയ്താൽ മാത്രമേ ആഡ്സെൻസ് അപ്പ്രൂവൽ കിട്ടുകയുള്ളു. അപ്പ്രൂവൽ കിട്ടിക്കഴിഞ്ഞാൽ ആഡ്സെൻസ് വഴിയുള്ള പരസ്യങ്ങൾ എത്തിത്തുടങ്ങും. ഗൂഗിളിന്റെ പല പ്ലാറ്റ്ഫോമിൽ നിന്നും വരുന്ന വരുമാനം ആഡ്സെൻസ് വഴിയാണ് പിൻവലിക്കുന്നത്. ഇതിനു ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ നൽകേണ്ടതുണ്ട്.