നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ഫോണുകളിൽ ഇനിമുതൽ 4കെ വിഡിയോകൾ ആസ്വദിക്കാം. ഏതു റസല്യൂഷൻ ഉള്ള ഫോൺ ആണെങ്കിലും ഈ സൗകര്യം യൂട്യൂബിലൂടെ കിട്ടും. 

4കെ റസല്യൂഷൻ നേരത്തെ യൂട്യൂബ് നൽകിയിരുന്നെങ്കിലും എല്ലാ ഫോണിലും ഇത് ലഭ്യമല്ലായിരുന്നു ഫോണുകളുടെ റെസലൂഷൻ അടിസ്ഥാനമാക്കിയാണ് ഇത് നൽകിയിരുന്നത്. 1080 പിക്‌സൽ റസലൂഷനിലുള്ള ഫോണിൽ 4കെ വീഡിയോ കാണുമ്പോൾ ഫോൺ സ്‌ക്രീനിന്റെ റസലൂഷനിൽ മാറ്റമൊന്നുമുണ്ടാവില്ല. നേരത്തെ കണ്ടിരുന്ന പോലെ തന്നെയാണ് ഉണ്ടാവുക. എന്നാൽ കുറച്ചുകൂടി വ്യക്തമായി ദൃശ്യങ്ങൾ കാണാൻ 4കെ മോഡിൽ സാധിക്കും. കൂടുതൽ ഡാറ്റയും വേണ്ടിവരും.

നിലവിൽ യൂട്യൂബ് നൽകുന്ന ഏറ്റവും വലിയ റസല്യൂഷൻ ആണ് 4കെ. മികച്ച ഇന്റർനെറ്റ് സൗകര്യം ഉണ്ടെങ്കിൽ മാത്രമേ തടസ്സമില്ലാതെ 4കെ വീഡിയോ യൂട്യൂബിൽ കാണാൻ സാധിക്കു. റസല്യൂഷൻ ഓട്ടോ ആക്കിയാൽ ഇന്റർനെറ്റിന്റെ വേഗത അനുസരിച്ച് റസല്യൂഷൻ മാറും.